LATEST NEWS

Related Posts

NEWSഫുജൈറയില്‍ വാഹനാപകടം മലയാളിയായ സഹോദരങ്ങളും ഒരു കുട്ടിയും മരിച്ചു 

ഫുജൈറയില്‍ വാഹനാപകടം മലയാളിയായ സഹോദരങ്ങളും ഒരു കുട്ടിയും മരിച്ചു 

യുഎഇയിലെ ഫുജൈറയിൽ ബുധനാഴ്ച ഉണ്ടായ  വാഹനാപകടത്തിൽ സഹോദരങ്ങളും ഒരു കുട്ടിയും ഉള്‍പ്പെടെ മൂന്ന്  മലയാളികൾ മരിച്ചു. ഫുജൈറയിലെ കഫ്റ്റീരിയ ജീവനക്കാരനും മലപ്പുറം കൊളപ്പുറം സ്വദേശിയുമായ സിദ്ദീഖിന്റെ ഇരട്ടക്കുട്ടികളും പേരക്കുട്ടിയുമാണ് മരിച്ചത്. മുഹമ്മദ് അസ്മിൽ (21), മിസ്‌ന ജുബിൻ (21), മുഹമ്മദ് ഫായിസ് (3) എന്നിവരാണ് മരിച്ചത്. സിദ്ദീഖിന്റെ മകൾ ഫർസാനയുടെ മകനാണ് മുഹമ്മദ് ഫായിസ്. ഫർസാനക്കും, സിദ്ദീഖിന്റെ ഭാര്യക്ക്  സാരമായ പരിക്കുണ്ട്. ഫുജൈറയിലെ കോടതിക്ക് മുമ്പിൽ വെച്ച് ട്രക്കിന് പിറകിൽ കാറിടിച്ചാണ് അപകടമുണ്ടായത്.

സിദ്ദീഖ് ചികിത്സക്കായി നാട്ടിൽ വന്നിരുന്നു. തിങ്കളാഴചയാണ് ഇദ്ദേഹം കുടുംബസമേതം ഫുജൈറയില്‍  തിരിച്ചുവന്നത്. സിദ്ദീഖിന്റെ ഭാര്യാ സഹോദരിയെ അവരുടെ ഫ്‌ളാറ്റിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. മലപ്പുറം മുസ്‌ലിം ലീഗ്  പ്രാദേശിക നേതാവായ ടി.കെ. മൊയ്തീൻകുട്ടി മാഷിന്റെ മകനാണ് സിദ്ദീഖ്. വിദ്യാർത്ഥികളായ അഷ്മിലും ജസ്‌നയും ഏതാനും ദിവസങ്ങൾക്ക് മുൻപാണ് നാട്ടിൽ നിന്ന് സന്ദർശക വീസയിൽ ഫുജൈറയില്‍ എത്തിയത്.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here